റമദാന് മുബാറക്ക്

എല്ലാ ജീവിത സങ്കീര്‍ണ്ണതകളേയും മറക്കുന്ന സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സന്നദ്ധഭാവം!! നക്ഷത്രപധങ്ങളില് അനുഗ്രഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും പ്രതീക്ഷ അതെ........
ഈ മരുഭൂമിക്ക് വിനീതമായ ഒരു സ്മരണയണത്. ജന്നാത്തുല്‍ ഫിര്‍ദൗസിലെ സരോവരങ്ങളില്‍ നിന്ന് റഹ്മത്തിന്റെയും ബര്‍ക്കത്തിന്റെയും കൊലുസ്സുകള്‍ കെട്ടഴിഞ്ഞു ഭൂമിയിലേക്കു ചിതറുന്ന മാസം !!
ഇനി അങ്ങ് സാഗരങ്ങള്‍ക്കു മുകളില്‍ മാനത്ത് മറ്റൊരു ചന്ദ്രക്കല പൊട്ടുന്നതു വരെ തസ്ബീഹ് മാലകളുടെ മുത്തു മണികളുതിര്ക്കുന്ന ജപ മന്ദ്രങ്ങളുടെ മര്മ്മരം മാത്രം നിറഞ്ഞു നില്ക്കുന്നു.......
അല്ലാഹു അക്ബര്‍........
വലില്ലാഹില്‍ ഹംദ്.....
ഈ അസുലഭ നിമിഷത്തില്‍ അലകടലിന് അക്കരെ ഇങ്ങ് കുവൈത്തില്‍ നിന്നും ഒരുപിടി സ്നേഹാശംസകള്‍ അര്‍പ്പിക്കുന്നു.!!
(അബ്ദുള്‍ അസീസ് വാഴയില്‍)
1 comment:
അസ്സീസ് റമദാനുല്‍ കരീം...
Post a Comment