
ഇന്നത്തെ യുവത വഴി പിഴച്ച് നാശത്തീലേക്ക് കൂപ്പുകുത്തുകയാണ്.അതിന് യുവതയുടെ ജീവിത സാഹചര്യങ്ങള്‍ തന്നെ. ലോകം പുരോഗതിയില്‍ നിന്ന് അനുധിനം പരിഷ്കൃതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ആധുനിക മാറ്റങ്ങളെ അതിജീവിക്കാന്‍ അപ്രാപ്യമായത് കൊണ്ട് അവന് സാഹചര്യത്തിനടിമപ്പെട്ട് ജീവിക്കുന്നു.തന്നിമിത്തം ജീവിതത്തിന് മൂല്യഛ്യുതിയുണ്ടാകുന്നു. ക്രമേണ അവന് അന്ധതയുടെ അനന്തമായ അഗാധതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.ഇന്ന് യുവജനം അവസരോചിതമായി കിട്ടുന്ന ആനുകൂല്യങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കാത്തവരാണ്.മത പഠനത്തെ അവഗണിച്ചുകൊണ്ട് അവര്‍ ലൗകിക വിജ്ഞാനത്തീന് മാത്രം ഊന്നല്‍ കൊടുക്കുന്നു.ജീവിതം ആസ്വദിച്ചു തീര്‍ക്കാനുള്ളതാണെന്ന് ധരിച്ച യുവത എങ്ങീനെ ജീവിക്കണമെന്നറിയാതെ പാന്‍ മസാലകളിലും ലഹരി വസ്തുക്കളിലും അഭയം കണ്ടെത്തുന്നു.അങ്ങനെ ജീവിതം അവര്‍ ഹോമിച്ചു കളയുന്നു.കണ്ണുകളില്‍ കൂരിരുള്‍ പടരുമ്പോള്‍ അവര്‍ ഇരുട്ടില്‍ തപ്പ്പ്പുന്നു.ഇതാണ് നമ്മുടെ യുവ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഇതില്‍ നിന്നെല്ലാം പാഠം ഉള്‍കൊണ്ട് വരും തലമുറയെയെങ്കിലും നേര്വഴില് നടത്താന്‍ നമ്മള് ശ്രമിക്കണം അവരെ ഒരിക്കലും കൈവെടിയരുത്....
1 comment:
മത പഠനം നടത്തിയവര്‍ ഇരുട്ടില്‍ തപ്പുന്നില്ലെന്നാണോ?
Post a Comment