Sunday, February 25, 2007



എവിടെയാണ്‌ പിഴച്ചത്‌
മനുഷ്യാ! നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിന്റെ തിരക്ക്‌ പിടിച്ച ജീവിതത്തില്‍ നിനക്ക്‌ നഷ്‌ടപ്പെടുന്നത്‌ എന്തെല്ലാമാണെന്ന്‌. നിന്റെ കുടുംബ ജീവിതം നിനക്ക്‌ വേണ്ടത്‌ പോലെ ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ?ഒരുപാടു പ്രതീക്ഷകളുമായി നിന്നോടൊത്തുള്ള സന്തോഷപൂര്‍വ്വമായ ദാമ്പത്യജീവിതം സ്വപ്നം കണ്ട്‌ നിന്റെ വീട്ടിലേക്ക്‌ കയറിവന്നവള്‍.നീയായി സൃഷ്ടിച്ചെടുത്ത നിന്റെ തിരക്കിനിടയില്‍ നീ പോലുമറിയാതെ ഏതോ ഒരപൂര്‍വ്വ നിമിഷത്തില്‍ നിന്റെ ചോരയില്‍ പിറന്ന നിന്റെ കുട്ടികള്‍ ... പണത്തീന്റെയും പ്രതാപത്തിന്റെയും പിന്നാലെ ലഹരി പിടിച്ചുള്ള നിന്റെ ഓട്ടത്തിനിടയില്‍ ഇന്ന്‌ വെറുതെ തിരിഞ്ഞു നോക്കുമ്പോള്‍ ... നിറമുള്ള ഒരോര്‍മ്മ നിനക്കു ചികഞ്ഞെടുക്കാന്‍ കഴിയുന്നുണ്ടോ? മനസ്സറിഞ്ഞ്‌ അവളെ സന്തോഷിപ്പിക്കാന്‍... മാറോടടുക്കി പിടിച്ച്‌ മക്കളെ ഒന്ന്‌ താലോലിക്കാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? നമ്മള്‍ ആലോചിക്കണം ക്ഷണികമായ ഈ ജീവിതത്തില്‍ നമ്മുടെ ഭാവിയെ പറ്റി ഒരു നിമിഷത്തെ പോലും പ്രവചിക്കാന്‍ സാധിക്കാത്ത നമ്മള്‍. നമ്മുടെ ഈ ശരീരം മരിച്ചു കഴിയുംബോള്‍ ഒരു സമ്പത്തും നമ്മുടെ കൂടെ ഉണ്ടാവില്ല. നമ്മുടെ ഭൗതിക ജീവിതത്തില്‍ ചെയ്‌ത നല്ല പ്രവര്‍ത്തനങ്ങളല്ലാതെ.. ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട മറ്റൊരു കാര്യം നമ്മുടെ മാതൃഭാഷയെക്കാള്‍ പ്രാധാന്യം നല്‍കി നമ്മുടെ പൊന്നു മക്കളെ ഇംഗ്ലീഷ്‌ സംസ്കാരത്തിലേക്ക്‌ പറഞ്ഞയക്കുകയാണ്‌. ഇവിടെ നമുക്ക്‌ നിര്‍ബന്ധ മത പഠനം അനിവാര്യമാവുകയാണ്‌. സ്നേഹവും വാത്സല്യവും ലാളനയും കൊടുക്കാന്‍ പറ്റാതെ പേരിനു ചൂണ്ടി കാണിക്കാന്‍ മാത്രം പിതാവായി നമ്മള്‍ അധ:പതിച്ചിരിക്കുന്നു. നമ്മളെയൊക്കെ സ്നേഹത്താലെ പൊന്നോമനിച്ച്‌ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ രോഗാവസ്ഥയിലും വാര്‍ദ്ധക്യത്തിലും അവര്‍ക്ക്‌ കൂട്ടാവാനോ ഒന്ന്‌ സാന്ത്വനിപ്പിക്കാനോ നമുക്ക്‌ കഴിയാതെ വരുന്നു. രോഗശയ്യയില്‍ തന്റെ പ്രിയപ്പെട്ട മകന്റെ മുഖമൊന്നു കാണാന്‍ കൊതിക്കുന്ന എത്രയെത്ര മാതാപിതാക്കള്‍ ആഗ്രഹം സഫലീകരിക്കാതെ വിട പറയുന്നു. മാതാവിന്റെ കാലിനടിയിലാണ്‌ സ്വര്‍ഗം എന്ന്‌ പഠിപ്പിച്ച മുഹമ്മദ്‌ നബി(സ) അനുയായികളാണോ നമ്മള്‍?പണത്തിന്റെയും പ്രതാപത്തിന്റെയും പിന്നാലെ ഓടി നമ്മള്‍ ഉണ്ടാക്കുന്ന അനാവശ്യ തിരക്കുകള്‍ കൊണ്ട്‌ നമുക്കുണ്ടാവുന്ന തീരാ നഷ്‌ടങ്ങളെ കുറിച്ച്‌ നമ്മള്‍ ഇനിയെങ്കിലും ബോധവാന്മാരാകണം. നമ്മുടെ ഭൗതിക ജീവിതം മാത്രമല്ല അതോടൊപ്പം നമ്മുടെ പാരത്രിക ജീവിതം കൂടി നമുക്ക്‌ നഷ്‌ടപ്പെടുകയാണ്‌ എന്ന ഗുരുതരമായ ഒരു സത്യം നമ്മള്‍ ഉള്‍ക്കൊണ്ടേ പറ്റൂ....
വഴി തെറ്റുന്ന യുവജനം
ഇന്നത്തെ യുവത വഴി പിഴച്ച്‌ നാശത്തീലേക്ക്‌ കൂപ്പുകുത്തുകയാണ്‌.അതിന്‌ യുവതയുടെ ജീവിത സാഹചര്യങ്ങള്‍ തന്നെ. ലോകം പുരോഗതിയില്‍ നിന്ന്‌ അനുധിനം പരിഷ്കൃതിയിലേക്ക്‌ നീങ്ങികൊണ്ടിരിക്കുകയാണ്‌. ആധുനിക മാറ്റങ്ങളെ അതിജീവിക്കാന്‍ അപ്രാപ്യമായത്‌ കൊണ്ട്‌ അവന്‍ സാഹചര്യത്തിനടിമപ്പെട്ട്‌ ജീവിക്കുന്നു.തന്നിമിത്തം ജീവിതത്തിന്‌ മൂല്യഛ്യുതിയുണ്ടാകുന്നു. ക്രമേണ അവന്‍ അന്ധതയുടെ അനന്തമായ അഗാധതയിലേക്ക്‌ നീങ്ങികൊണ്ടിരിക്കുന്നു.ഇന്ന്‌ യുവജനം അവസരോചിതമായി കിട്ടുന്ന ആനുകൂല്യങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കാത്തവരാണ്‌.മത പഠനത്തെ അവഗണിച്ചുകൊണ്ട്‌ അവര്‍ ലൗകിക വിജ്ഞാനത്തീന്‌ മാത്രം ഊന്നല്‍ കൊടുക്കുന്നു.ജീവിതം ആസ്വദിച്ചു തീര്‍ക്കാനുള്ളതാണെന്ന്‌ ധരിച്ച യുവത എങ്ങീനെ ജീവിക്കണമെന്നറിയാതെ പാന്‍ മസാലകളിലും ലഹരി വസ്തുക്കളിലും അഭയം കണ്ടെത്തുന്നു.അങ്ങനെ ജീവിതം അവര്‍ ഹോമിച്ചു കളയുന്നു.കണ്ണുകളില്‍ കൂരിരുള്‍ പടരുമ്പോള്‍ അവര്‍ ഇരുട്ടില്‍ തപ്പ്പ്പുന്നു.ഇതാണ്‌ നമ്മുടെ യുവ സമൂഹത്തിന്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌.ഇതില്‍ നിന്നെല്ലാം പാഠം ഉള്‍കൊണ്ട്‌ വരും തലമുറയെയെങ്കിലും നേര്‍വഴില്‍ നടത്താന്‍ നമ്മള്‍ ശ്രമിക്കണം അവരെ ഒരിക്കലും കൈവെടിയരുത്‌....
പണം എന്ന അന്ത:സത്ത
ഒരു വ്യക്തിക്ക്‌ ലഭിക്കുന്ന അനുഗ്രഹമാണ്‌ പണം. അതു എങ്ങിനെ ചെലവഴിക്കുന്നു എന്നതിലാണ്‌ അവന്റെ വിജയം. പണം മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നു.നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളിലും കാണുന്ന സ്വഭാവമാണ്‌ ധൂര്‍ത്ത്‌.മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക്‌ നല്‍കുന്ന പണം ഏതു വഴിയില്‍ ചെലവഴിക്കുന്നു എന്നവര്‍ ചിന്തിക്കാറെയില്ല. രക്ഷിതാക്കള്‍ മക്കളുടെ ഏതു ആവശ്യങ്ങള്‍ക്കും വഴങ്ങുകയും അവ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു അത്‌ കുട്ടികളെ മലീമസമായ അന്തരീക്ഷത്തിലേക്കാണു നയിക്കുന്നത്‌.അതുവഴി പാക്ഷാത്യ സംസ്കാരങ്ങള്‍ അവരില്‍ കയറിപറ്റുന്നു. അതോടെ പണം കൊണ്ട്‌ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന ചിന്ത അവനെ തെറ്റില്‍ നിന്നും തെറ്റിലേക്കു നയിക്കുന്നു. അങ്ങനെ അവനെ അന്ധനാക്കുന്നു. നന്മയ്ക്കെതിരെ അവന്‍ കണ്ണടക്കുന്നു.സൈബര്‍ യുകത്തില്‍ ഇന്റര്‍നെറ്റിലേക്കു ചേക്കേറുന്ന മക്കള്‍ക്ക്‌ സൈബര്‍ ലോകത്ത്‌ തങ്ങളുടേതായ ഇടം സ്വതന്ത്രമായി സൃഷ്ടിക്കുന്നു.വിദേശങ്ങളില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ അയക്കുന്ന പണത്തിന്റെ മൂല്യം വിസ്മരിക്കുന്നവരാണ്‌ ഇന്നത്തെ മക്കള്‍. യധേഷ്ടം ജീവിക്കുകയും അതിനു അസാന്മാര്‍ഗിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്ന മക്കള്‍ രക്ഷിതാക്കള്‍ക്ക്‌ തന്നെ ഭാരമായിതീരുന്നു. മക്കളും മുതലും നല്ലനിലയില്‍ വിനിയോഗിച്ചില്ലെങ്കില്‍ തീരാദുരിതമായിരിക്കും ഫ