Saturday, September 09, 2006

ഏഴാം ക്ലാസില്‍ പഠിക്കുബ്ബോള്‍ ബാലന്‍ മാഷു ഒരോരുത്തരോടായി ചോദിക്കുന്നു, നിനക്ക്‌ ഭാവിയില്‍ ആരാവണം ? എനിക്കു ഒരു തെങ്ങു കയറ്റക്കാരനാവണം !!! മാനം മുട്ടെയുള്ള തെങ്ങില്‍ മിനുട്ടുകള്‍കുള്ളില്‍ കയറിയിറങ്ങുന്ന അട്ടപറ്റി എന്ന കുറിയ മനുഷ്യന്റെ ധൈന്യത എന്നെ അയാളുടെ ആരാധകനാക്കിയിരുന്നു. ചില്ലകളില്ലാത്ത തെങ്ങില്‍ കയറാനുള്ള എന്റെ മോഹം രണ്ടോ മൂന്നോ സ്റ്റെപ്പില്‍ താഴെ വീഴുകയാണു പതിവ്‌. കിണറിനടുത്തുള്ള - അലക്കുകല്ലിനോടും കിടങ്ങിനോടും ചേര്‍ന്നുള്ള പത്തു പതിനഞ്ചടി ഉയരമുള്ള തെങ്ങില്‍ കയറണം, ഒരു കരിക്കു മുരടിയിടണം -ഇതായിരുന്നു പൂതി. പറ്റുമെങ്കില്‍ രണ്ടു വിളഞ്ഞ തേങ്ങയിട്ടു വീട്ടുകാരെ ഞെട്ടിക്കണം. ഒരു പഴയ തോര്‍ത്തെടുത്തു തളപ്പുണ്ടാക്കി, തളപ്പു കാലിനിട്ടു -അട്ടപറ്റിയെ മനസ്സില്‍ ധ്യാനിച്ചു- തെങ്ങിന്റെ മണ്ടയില്‍ നോക്കി - ഒരു ദീര്‍ഘനിശ്വാസത്തൊടെ -തെങ്ങിനെ ഗാഡമായി ഒന്നാഷ്ലേശിച്ചു, ഗുരുകൃപ കൊണ്ടാവണം തെങ്ങിനു മുകളിലെത്തി. ചുറ്റും നോക്കി ....ആരുമില്ല. ഒരുകയ്യില്‍ ബാലന്‍സു ചെയ്തു കരിക്കു മുരടാന്‍ തുടങ്ങി. കൈ കടയുന്നു, ചെറുതായി കാലു വിറയലും ...താഴേക്കു നോക്കിയപ്പോള്‍ ഒരു തല കറക്കത്തിന്റെ ലക്ഷണം....ആരെങ്കിലും കാണും എന്ന ആധി കൂടി ആയപ്പോള്‍ മൊത്തം വിയര്‍ക്കാനും തുടങ്ങി. തുടയെല്ലുകൊണ്ടു ശക്തിയായി തെങ്ങിനെ ഇറുക്കിപ്പിടിച്ചു, വിറയലിനു അല്‍പം ആശ്വാസം...തെങ്ങു ചതിക്കില്ല എന്ന ആപ്ത വാക്യം ഒരിക്കല്‍ കൂടി ഓര്‍മ്മയില്‍ വന്നു... വീണ്ടും മുരടല്‍ തുടര്‍ന്നു...ഒന്നുറപ്പാണു...രണ്ടാലൊന്നു വീഴും.... കഴുത്തു കടയുന്നു........എന്റെ കണ്‌ട്രോള്‍ പോവാന്‍ തുടങ്ങി .......ഒരു ചെരിപ്പനക്കം കേള്‍ക്കുന്നു... ആരോ വെള്ളം കോരാന്‍ കിണറിനടുത്തേക്കു വരുന്നുണ്ടു... ണീറ്റു നടക്കാന്‍ പറ്റുന്നില്ല ...കല്‍മുട്ടു കൂട്ടി മുട്ടി വിറയുന്നുണ്ടു...നെഞ്ചില്‍നിന്നു രക്തം പൊടിയുന്നു...നല്ല നീറ്റലും... ഇടിച്ചിറക്കേണ്ടി വന്നതാണെങ്കിലും കിടങ്ങിനു തലയടിച്ചില്ല....തളപ്പു അട്ടപറ്റിക്കു സമര്‍പ്പിക്കുന്നു...ഒരു ജീവിതം മുഴുവനും തെങ്ങു കയറ്റക്കരനായി ജീവിച്ചു തീര്‍ത്ത ആ മഹാ പ്രതിഭയ്ക്കു എന്റെ പ്രണാമം.

2 comments:

ദിവാസ്വപ്നം said...

അത് നന്നായിട്ടുണ്ട്. അവസാനം ഇത്തിരി കണ്‍ഫ്യൂഷനായെങ്കിലും...

Rasheed Chalil said...

സ്വാഗതം അസീസ്.