Monday, March 12, 2007

ഭൗതിക ജീവിതവും ലോകവും ദൈവം ഒരു മനുഷ്യനില്‍ നിശ്ചയിച്ച ആയുസിന്റെ അളവാണ്‌. ക്ലോക്കില്ലാത്ത വീട്‌, അജണ്ടയില്ലാത്ത യോഗം, ടൈം ടേബിളില്ലാത്ത സ്കൂള്‍, സമയബോധമില്ലായ്‌മയേയാണ്‌ സൂചിപ്പിക്കുന്നത്‌. ജീവിതം സമയബന്ധിതവും നിര്‍ണിതവുമാണ്‌. ദൈവം നിശ്ചയിച്ച അവധി അതാണ്‌ ഭൗതിക ജീവിതത്തിലെ ഒരാളുടെ സമയം.ജീവിതമെന്നാല്‍ മിനിറ്റുകളും സെക്കന്റുകളുമാകുന്നു. ജീവിതത്തില്‍ വിനഷ്ടമായ പലതും വീണ്ടെടുക്കാന്‍ സാധിക്കും. പക്ഷെ സമയം വീണ്ടെടുക്കാന്‍ കഴിയാത്ത ഒരമൂല്യ സ്വത്താണ്‌. തിരമാലകള്‍ തിരിച്ചു വരും. സമയം ഒരിക്കലും മടങ്ങി വരില്ല.സമയം സൂക്ഷിപ്പാണ്‌ അതായത്‌ ജീവിതത്തിന്റെ ഒാരോ ചലനനിശ്ചലനങ്ങള്‍ക്കുമാവശ്യമായ ഇന്ധനം സാധ്യമാകേണ്ടതിനാവശ്യമായ സൂക്ഷിപ്പ്‌ സ്വത്താണ്‌ സമയം.പ്രവഞ്ച സൃഷ്‌ടിപ്പുതന്നെ സമയ കാലനിര്‍ണിതമാണ്‌. മനുഷ്യ സൃഷ്‌ടിപ്പും സമയത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ്‌. അനുഷ്ഠാന ആചാര ശാസ്ത്രത്തേയും ആരാധനകളേയും സമയബന്ധിതമായാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. ജീവിതത്തെക്കുറിച്ചുള്ള സമയബോധം മനുഷ്യനെ സദാ ചൂഴ്‌ന്നു നില്‍ക്കണമെന്ന ചിന്തയാണ്‌ ഇതിനു പിന്നില്‍.മമയം മൂര്‍ച്ചയേറിയ വാളാണ്‌. നീ ആ വളിനെ ശരിയാംവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ അത്‌ നിന്റെ കഥ കഴിക്കും. ഈ ആപ്‌തവാക്യം സമയത്തിന്റെ വിലയും പ്രാധന്യവുമാണ്‌ തര്യപ്പെടുത്തുന്നത്‌. അബ്രഹാം ലിങ്കനോട്‌ അദ്ദേഹത്തിന്റെ ജീവിത വിജയത്തിന്റെ രഹസ്യമെന്താണ്‌ എന്ന് ഒരാള്‍ ചോദിച്ചു: ലിങ്കണ്‍ മറുപടി പറഞ്ഞു: "എത്തേണ്ട സമയത്ത്‌ കൃത്യസമയത്ത്‌ എത്തുകയും ചെയ്യേണ്ട ജോലി നിഷ്‌ടതയോടെ പൂര്‍ത്തിയാക്കുകയും ചെയ്യും"മുഹമ്മദ്‌ (റ)സമയബോധത്തെ കുറിച്ച്‌ സമൂഹത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നു. ഒരാളുടെ ഒാരോ ദിവസവും വ്യത്യസ്‌തമായി തീര്‍ന്നില്ലെങ്കില്‍ അവന്റെ ജീവിതത്തിന്‌ ദിശ നഷ്‌ടപ്പെടുമെന്ന പ്രവാചക സാരം ചിന്തനീയമാണ്‌

No comments: